lightening
ഉദയംപേരൂരില്‍ ഇടിമിന്നലേറ്റ് തെങ്ങ് കത്തിയപ്പോള്‍

തൃപ്പൂണിത്തുറ: ഇടിമിന്നലേറ്റ് തെങ്ങ് കത്തിനശിച്ചു.ഉദയംപേരൂർ എം.എൽ.എ. റോഡിൽ പനച്ചിക്കൽ ജംഗ്ഷന് സമീപം കാട്ടികണ്ടത്തിൽ സരസൻ്റെ വീടിനു സമീപത്തുള്ള തെങ്ങാണ് ഇന്നലെ രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലിൽ പൂർണമായും കത്തിനശിച്ചത്.ഈ സമയം സരസനും കുടുംബവും വീടിനകത്തുണ്ടായിരുന്നെങ്കിലും അപകടമൊന്നും സംഭവിച്ചില്ല. നാട്ടുകാർവിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് തീ അണച്ചതിനാൽ അപകടം ഒഴിവായി.