കൊച്ചി: 'ഡോക്ടർ ഓൺ കോൾ 'സൗജന്യ സേവന പദ്ധതിയുമായി കേരള പ്രദേശ് ഗാന്ധിദർശൻ വേദി ഐ.ടി സെൽ. മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് ടെലി കൗൺസലിംഗ് ഉൾപ്പെടെ സൗജന്യ വൈദ്യസഹായം ഉറപ്പാക്കും.

ചെറിയ അസുഖങ്ങളുള്ളവർക്ക് വീട്ടിൽ ഇരുന്ന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പാനലിലുള്ള വിദഗ്ദ്ധ ഡോക്ടർമാർ നിർദ്ദേശിക്കും. അത്യാസന്ന രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനായി ആംബുലൻസ് സൗകര്യത്തിന് ഹെൽപ്പ് ഡെസ്‌ക്കും സജ്ജമാക്കിയിട്ടുണ്ട്.

അലോപ്പതി , ആയുർവേദം എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനം ഇവിടെ ലഭ്യമാണെന്ന് സംസ്ഥാന കോർഡിനേറ്റർ വി.എസ് ദിലീപ് കുമാർ മാമ്പുഴക്കരി പറഞ്ഞു. ഹെൽപ്പ് ഡെസ്‌ക് നമ്പർ : 6238294637