seva
സേവാഭാരതി പ്രവർത്തകർ തുടർച്ചയായ ആറാം ദിവസവും അങ്കമാലിയിലെ വിവിധ പ്രദേശങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്നു.

അങ്കമാലി: സേവാഭാരതി പ്രവർത്തകർ അങ്കമാലിയിലെ വിവിധ പ്രദേശങ്ങളിൽ തുടർച്ചയായി ആറാം ദിവസവും തെരുവിൽ കഴിയുന്നവർക്ക് രാവിലെയും ഉച്ചക്കും സൗജന്യമായി ഭക്ഷണം വിതരണം ചെയ്തു. അങ്കമാലി റെയിൽവെ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ് തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് ഭക്ഷണവിതരണം നടത്തിയത്. സേവാഭാരതി അങ്കമാലി ജനറൽ സെക്രട്ടറി സി.ആർ. സുധാകരൻ, ഇ.കെ. കിരൺകുമാർ, എ.വി. രഘുനാഥ്, നയൻ എന്നിവർ നേതൃത്വം നൽകി.