ജില്ലയിൽ ആരോഗ്യ പ്രവർത്തകന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ സമ്പർക്കത്തിലേർപ്പെട്ട 36 പേർക്ക് സെൽഫ് ഐസോലേഷൻ. മാർച്ച് 21ന് ശേഷം വിദേശത്തു നിന്നെത്തിയ കൂടുതൽ ആളുകൾക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് രണ്ടാഴ്ചത്തെ അവധി നൽകി സെൽഫ് ഐസോലേഷനിൽ കഴിയാൻ ഇവർക്ക് നിർദേശം നൽകിയത്..
മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകരുടെ ജോലി ക്രമവും പുനർനിശ്ചയിച്ചു. ഒരു ബാച്ചിലുള്ളവർ തുടർച്ചയായ ദിവസങ്ങളിൽ ജോലി ചെയ്ത ശേഷം രണ്ടാഴ്ച സെൽഫ് ഐസോലേഷന് അവധി നൽകും. ഒരാൾക്ക് തുടർച്ചയായി നാലു മണിക്കൂറാണ് ഡ്യൂട്ടി.
നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തത് 2 പേർ
മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ13,000 ഓളം പേരാണ് ജില്ലയിലുള്ളത്. ബാക്കിയുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചു വരുകയാണ്. നിസാമുദ്ദീനിലെ മത സമ്മേളനത്തിൽ ജില്ലയിൽ നിന്ന് രണ്ടു പേർ പങ്കെടുത്തതായി കണ്ടെത്തി.
സൗജന്യ റേഷൻ വിതരണം ഇന്നു മുതൽ
സൗജന്യ റേഷൻ വിതരണം ഇന്ന് മുതൽ ആരഭിക്കുന്ന സാഹചര്യത്തിൽ തിരക്കൊഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചതായി ജില്ല സപ്ലൈ ഓഫീസർ അറിയിച്ചു. മുൻഗണന കാർഡുടമകൾക്ക് ഉച്ചക്കു മുമ്പും മറ്റുള്ളവർക്ക് ഉച്ചക്ക് ശേഷവുമായിരിക്കും റേഷൻ സാധനങ്ങൾ വിതരണം ചെയ്യുന്നത്.