കൊച്ചി: ഹലോ ഭായ് നമസ്‌തേ, ജുഹാർ, നമസ്‌ക്കാരോ, നമസ്‌ക്കാർ കൊല്ലാം തുടങ്ങിയ ഹിന്ദി, ഒഡിയ, ബംഗാളി, അസാമി, ഇംഗ്ലീഷ്, ബംഗ്ലാദേശ്, എന്നീ വാക്കുകളാണ് കൂടുതലായി കേൾക്കുന്നത്. ലോക്ക് ഡൗൺ മൂലം വിവിധ ആവശ്യങ്ങളുമായി വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് അവരുടെ ഭാഷയിൽ തന്നെ ആശ്വാസമാവുകയാണ് കളക്‌ട്രേട്ട് കൺട്രോൾ റൂമിലെ കോൾ സെന്റർ. നാഷണൽ ഹെൽത്ത് മിഷന് കീഴിലെ പതിനൊന്ന് മൈഗ്രന്റ് ലിങ്ക് വർക്കേഴ്‌സാണ് തൊഴിലാളികളുടെ ആശങ്ക അകറ്റുന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 150ലധികം തൊഴിലാളികളുടെ കോളുകളാണ് കോൾ സെന്ററിൽ എത്തിയത്. പലർക്കും ഭക്ഷണം കിട്ടാനില്ല , നാട്ടിൽ പോകണം, ഭക്ഷണ സാധനങ്ങൾ കിട്ടാനില്ല, വാടക വീട്ടിൽ നിന്നും ഉടമസ്ഥർ ഇറക്കി വിട്ടു, ക്വാറന്റൈനിൽ എങ്ങനെ ഇരിക്കണം എന്ന് തുടങ്ങിയുള്ള വിവിധ പരാതികളും അന്വേഷണങ്ങളുമാണ് ദിവസവും എത്തുന്നത്. പെരുമ്പാവൂർ , ആലുവ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ കോളുകളും