കൊച്ചി: ലോക്ക് ഡൗൺ തുടങ്ങി ഒരാഴ്ച്ച പിന്നിട്ട സാഹചര്യത്തിൽ അത്യാവശ്യവസ്തുക്കൾ ശേഖരിച്ചത് പല വീടുകളിലും തീർന്നുതുടങ്ങിയെന്നും എല്ലാവർക്കും ഭക്ഷണം കിട്ടുന്നുണ്ടെന്ന് വാർഡ് മെമ്പറോ കൗൺസിലറോ ഉറപ്പുവരുത്തണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.
കൊച്ചിയിൽ ലോഡ്ജുകളിലും മറ്റും താമസിക്കുന്നവർക്ക് ഉച്ചഭക്ഷണം കൂടാതെ അത്താഴം കൂടി നൽകണമെന്നും ആം ആദ്മി പാർട്ടി എറണാകുളം പ്രവർത്തകരായ ഫോജി ജോൺ, വിൻസെന്റ് ജോൺ, ഈശ്വർജി എന്നിവർ ആവശ്യപ്പെട്ടു.