നെടുമ്പാശേരി: കൊറോണ ഭീതിക്കിടയിലും നഷ്ടപ്പെട്ട ക്ലാസുകൾ വീണ്ടെടുക്കുന്നതിനും പരീക്ഷയ്ക്ക് മുമ്പേ പാഠഭാഗങ്ങൾ തീർക്കുന്നതിനുമായി കുന്നുകര എം.ഇ.എസ് എൻജിനീയറിംഗ് കോളേജിൽ ഓൺലൈൻ ക്ലാസ് ആരംഭിക്കും. ഓൺലൈനിൽ ലഭ്യമായ ആപ്പിന്റെ സഹായത്തോടെയാണ് അദ്ധ്യാപകർ ക്ലാസെടുക്കുക. കുട്ടികൾക്കു അവരുടെ കംപ്യൂട്ടറിലൂടെയും മൊബൈൽ ഫോണിലൂടെയും ലൈവായി ക്ലാസുകൾ കാണുന്നതിനും കേൾക്കുന്നതിനും സൗകര്യമുണ്ട്. സംശയങ്ങളും തീർക്കാം. പവർ പോയിന്റ് പ്രസന്റേഷൻന്റെയും വീഡിയോകളുടെയും സഹായത്തോടെയാണ് കൂടുതൽ ക്ലാസുമെടുക്കുക.