കൊച്ചി: നഗരവാസികൾക്ക് ആശ്വാസമായി കളമശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ ഷോപ്പിംഗ് ആപ്പായ ഡെലിവറി ജെറ്റ്. ഡെലിവറി ജെറ്റ് പലചരക്ക് സാധനങ്ങൾ, പച്ചക്കറികൾ, മത്സ്യമാംസാദികൾ, അടുക്കള സാമഗ്രികൾ എന്നിങ്ങനെ ഒരു വീട്ടിലേക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ നഗരത്തിൻ്റെ 12 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് ഹോം ഡെലിവറി നൽകി വരുന്നു. ഡെലിവറി ജെറ്റിൻ്റെ മൊബൈൽ ആപ്പിലും, വാട്‌സാപ്പിലും, ടോൾഫ്രീ നമ്പറുകളിലും വരുന്ന ഓഡറുകൾ സർക്കാർ നിഷ്‌ക്കർശിച്ചിട്ടുള്ള സുരക്ഷാമുൻകരുതലുകൾ പാലിച്ച് കൃത്യമായി എത്തിച്ചു കൊടുക്കും. ഡെലിവറി ജെറ്റ് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായും, ആവശ്യക്കാർ കൂടുതലും ഫ്ലാറ്റുകളിൽ നിന്നുള്ളവരാണെന്നും ഡെലിവറി ജെറ്റ് മാനേജിംഗ് ഡയറക്ടർ എ സുനിൽ കുമാർ പറഞ്ഞു. വാട്സ് ആപ്പ് നമ്പർ 8138888729