ksbcdc
കേരള പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ മൂവാറ്റുപുഴ മേഖല ഓഫീസിൻ്റെ നേതൃത്വത്തിൽ നൽകുന്ന കുടിവെള്ളവും, സാനിറ്റെെസറും മാസ്കും കെ.എസ്. ബി.സി. ഡി.സി. ചെയർമാൻ ടി.കെ. സുരേഷും, മുൻ എം.എൽ.എ ഗോപി കോട്ടമുറിക്കലും ചേർന്ന് ഡിവെെ.എസ്.പി കെ. അനിൽകുമാറിന് കെെമാറുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ പൊലീസ് സേനക്ക് കേരള പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ മൂവാറ്റുപുഴ മേഖല ഓഫീസിന്റെ നേതൃത്വത്തിൽ ആയിരം കുപ്പി കുടിവെള്ളവും, ആയിരം സാനിറ്റെെസറും,ആയിരം മാസ്കുകളും വിതരണം ചെയ്തു. മൂവാറ്റുപുഴ സ്റ്റേഷനിലെത്തിയ കെ.എസ്. ബി.സി. ഡി.സി. ചെയർമാൻ ടി.കെ. സുരേഷ്, മുൻ എം.എൽ.എയും കെ.എസ്. ബി.സി. ഡി.സി. ഡയറക്ടർ ബോർഡ് അംഗവുമായ ഗോപി കോട്ടമുറിക്കലും ചേർന്ന് ഡിവെെ.എസ്.പി കെ. അനിൽകുമാറിന് കുടിവെള്ളവും, സാനിറ്റെെസറും, മാസ്കും കെെമാറി. മൂവാറ്റുപുഴ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ്, കെ.എസ്. ബി.സി. ഡി.സി മാനേജർ എം.ജി.രാജേഷ്, അജുഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പ്രമോദ് കെ. തമ്പാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.