ആലുവ: ലോക്ക് ഡൗൺ ലംഘിച്ചതുമായി ബന്ധപ്പെട്ട് എറണാകുളം റൂറൽ ജില്ലയിൽ ഇന്നലെ 87 കേസുകൾ രജിസ്റ്റർ ചെയ്തു. 68 പേരെ അറസ്റ്റ് ചെയ്തു. 41 വാഹനങ്ങൾ പിടിച്ചെടുത്തു. ഇതു വരെ 1749 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
റൂറൽ ജില്ലയിലെആലുവ, പെരുമ്പാവൂർ മുവാറ്റുപുഴ എന്നീ മൂന്ന് സബ് ഡിവിഷനുകളിലേയും അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ ജില്ല പോലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിൽ അരിയും പലചരക്ക് പച്ചക്കറി സാധനങ്ങളും വിതരണം ചെയ്തു.