bank-
ബാങ്ക് പ്രസിഡൻ്റ് അഡ്വ.ജയചന്ദ്രൻ, ബാങ്ക് സെക്രട്ടറി രാജമ്മ എന്നിവരുടെ നേതൃത്വത്തിൽ ഒരു ലക്ഷം രൂപയുടെ ചെക്ക് എറണാകുളം ജില്ലാ ജോ.രജിസ്റ്റർ സുരേഷ് മാധവന് കൈമാറുന്നു

തൃക്കാക്കര: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരള സർക്കാരിനൊപ്പം കൈകോർക്കാനൊരുങ്ങി അയ്യനാട്‌ സർവീസ് സഹകരണ ബാങ്ക്. ആദ്യ ഗഡുവായി ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ നൽകിയാണ് മാതൃകയായത്.ബാങ്ക് പ്രസിഡൻ്റ് അഡ്വ.ജയചന്ദ്രൻ, ബാങ്ക് സെക്രട്ടറി രാജമ്മ എന്നിവരുടെ നേതൃത്വത്തിൽ ഒരു ലക്ഷം രൂപയുടെ ചെക്ക് എറണാകുളം ജില്ലാ ജോ.രജിസ്റ്റർ സുരേഷ് മാധവന് കൈമാറി.ബാങ്കിലെ മെമ്പർമാരുടെ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കി കുടിശികയില്ലാത്ത അംഗങ്ങൾക്ക് പലിശ രഹിത വായ്പ നൽകുമെന്നും അഡ്വ. ജയചന്ദ്രൻ പറഞ്ഞു. വായ്പ ആവശ്യമുള്ള അംഗങ്ങൾ ബാങ്കിൻ്റെ ഫോൺ നമ്പറിൽ വിളിച്ച് ജാമ്യക്കാരുടെ അടക്കം അംഗത്വ നമ്പർ നൽകണം.ലോക്ക് ഡൗൺ ആയതിനാൽ ബാങ്കിൽ നേരിൽ വന്നാൽ അപേക്ഷ ഫോം നൽകുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.ഏപ്രിൽ ആറുമുതലാണ് വായ്പ വിതരണം ചെയ്യുന്നത്. അയ്യനാട്‌ ബാങ്ക് നടപ്പിലാക്കുന്ന ഉച്ചയൂണ് പദ്ധതിയുടെ ഭാഗമായി 20 രൂപക്ക് ഉണ് ലഭ്യമാക്കുന്ന പദ്ധതി ആരംഭിക്കുന്നതായും ബാങ്ക് അധികൃതർ വ്യക്തമാക്കി.