photo
ചെറായി ദേവസ്വംനട ജംഗ്ഷനിൽ കോൺഗ്രസ് പ്രവർത്തകർ അണുനശീകരണ പ്രവർത്തനം നടത്തുന്നു

വൈപ്പിൻ : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ചെറായിയിലെ കോൺഗ്രസ് പ്രവർത്തകർ വിവിധ പ്രദേശങ്ങളിൽ അണുനശീകരണ പ്രവർത്തനം നടത്തി. ചെറായി ദേവസ്വംനട ജംഗ്ഷൻ, കരുത്തല മാർക്കറ്റ്, ഗൗരീശ്വരം മാർക്കറ്റ് എന്നിവിടങ്ങളിലാണ് അണുനശീകരണം നടത്തിയത്. ബ്ലോക്ക് പ്രസിഡന്റ് വി.എസ്. സോളിരാജ്, മണ്ഡലം പ്രസിഡന്റ് ബിനുരാജ് പരമേശ്വരൻ, സി.ആർ. സുനിൽ, എം.എസ്. ഷാജി, രാജേഷ് ചിദംബരൻ, പി.ബി. സുധി, റാൻസൻ അലക്‌സാണ്ടർ തുടങ്ങിയവർ നേതൃത്വം നൽകി.

പൊലീസ് ഉദ്യോഗസ്ഥർക്കും ആരോഗ്യപ്രവർത്തകർക്കും പള്ളിപ്പുറം പഞ്ചായത്ത് റസിഡൻസ് അപ്പെക്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ കുടിവെള്ള ബോട്ടിലുകൾ വിതരണം ചെയ്തു. മുനമ്പം സ്റ്റേഷൻ ഇൻസ്പെക്ടർ അഷ്‌റഫ്, ഹെൽത്ത് ഇൻസ്‌പെക്ടർ സോജി എന്നിവർ കുടിവെള്ളകുപ്പികൾ അപ്പെക്‌സ് ഭാരവാഹികളായ പി.കെ. ഭാസി, പി.എസ്. ചിത്തരഞ്ജൻ, സേവി താണിപിള്ളി എന്നിവരിൽനിന്ന് ഏറ്റുവാങ്ങി.