dog-inet
നായയെ വലവീശിപിടിച്ചപ്പോള്‍

തൃപ്പൂണിത്തുറ: പ്ലാസ്റ്റിക് പാത്രം തലയിൽ കുടുങ്ങിയ തെരുവ് നായക്ക് മൃഗസ്നേഹികൾ രക്ഷകരായി. പൂത്തോട്ട - മില്ലുങ്കൽ റോഡിൽ പുത്തൻകാവ് പാലത്തിനു സമീപം തലയിൽ പ്ലാസ്റ്റിക് പാത്രം കുരുങ്ങിയ നിലയിൽ കണ്ട നായയെയാണ് മൃഗസ്നേഹികളുടെ സംഘടനയായ വൺനെസ് കൂട്ടായ്മ രക്ഷപ്പെടുത്തിയത്.കഴിഞ്ഞ രണ്ടു ദിവസമായി ഈ നായ തലയിൽ പ്ലാസ്റ്റിക് പാത്രം കുരുങ്ങിയ നിലയിൽ അലഞ്ഞു നടക്കുകയായിരുന്നു. ഇന്നലെ ഇതുവഴി പോയ ഒരു വഴിയാത്രക്കാരനാണ് വൺനെസ് കൂട്ടായ്മയെ വിവരം അറിയിച്ചത്.തുടർന്ന് ഇതിൻ്റെ പ്രവർത്തകരായ ഷിബിൻ മാത്യു, പി.ആർ.അരുൺ എന്നിവരെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ച് നായയെ പിടികൂടി തലയിൽ നിന്ന് പ്ലാസ്റ്റിക് പാത്രം ഊരിമാറ്റിയത്. ഭക്ഷണം കഴിക്കാനാകാതെ ക്ഷീണിതനായ നായ്ക്ക് ഇവർ ഭക്ഷണവും വെള്ളവും നൽകിയാണ് വിട്ടയച്ചു.