കൊച്ചി: കൊറോണ വ്യാപനത്തെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അംഗങ്ങളായ കൂലിവേലക്കാർ, ഓട്ടോറിക്ഷ തൊഴിലാളികൾ, മറ്റിതര വിഭാഗം തൊഴിലാളികൾ എന്നിവർക്കായി വെണ്ണല സർവീസ് സഹകരണ ബാങ്ക് 5000 രൂപ പലിശരഹിത വായ്പ നൽകുന്നു. അപേക്ഷകൾ ഈ മാസം ആറു മുതൽ സ്വീകരിക്കുന്നതായിരിക്കും. 2020 ജൂൺ മുതൽ 10 ഗഡുക്കളായി തിരിച്ചടക്കും വിധം ഒരു വർഷ കാലാവധിക്കായിരിക്കും വായ്പ. അപേക്ഷകൾ പാസാകുന്ന മുറയ്ക്ക് മുൻഗണനാക്രമം അനുസരിച്ച് ബാങ്കിൽ നിന്നും വിളിച്ചറിയിക്കുന്ന ക്രമത്തിൽ ബാങ്കിലെത്തി വായ്പാ തുക കൈപ്പറ്റാം.