കൊച്ചി: വെണ്ണല സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിലുള്ള മാധവൻ മാസ്റ്റർ സാംസ്കാരിക കേന്ദ്രം കൊറോണക്കാലം സർഗാത്മകമാക്കുന്നതിൻ്റെ ഭാഗമായി ബാങ്ക് പരിധിയിലുള്ള കുട്ടികൾക്കും, യുവജനങ്ങൾക്കും, മറ്റ് വിവിധ വിഭാഗം പ്രായ ഘടനയിലുള്ളവർക്കുമായി കഥ, കവിത, ലേഖനം, ചിത്രരചന, ചലച്ചിത്ര ഗാനാലാപനം, പ്രശ്‌നോത്തരി, ഷോർട്ട് ഫിലിം തുടങ്ങി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മത്സരങ്ങൾ സ്മാർട്ട് ഫോണിലൂടെ മാത്രം ആയിരിക്കും. രജിസ്റ്റർ ചെയ്യുന്നവർക്കുള്ള ഓരോ മത്സരത്തിൻ്റെയും വിശദാംശങ്ങൾ പിന്നീടറിയിക്കും. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പ്രായം തെളിയിക്കുന്നതിനായി ആധാർ കാർഡ് വാട്‌സ് ആപ്പ് ചെയ്യുക. ഇതിലൂടെ രജിസ്‌ട്രേഷൻ പൂർത്തിയാകും. പ്രായഘടനയനുസരിച്ചുള്ള ഓരോ മത്സരത്തിൻ്റെയും വിവരങ്ങൾ പിന്നീടറിയിക്കും. രജിസ്‌ട്രേഷൻ ഏപ്രിൽ മൂന്നു വരെ. വിജയികൾക്ക് കാഷ് അവാർഡുകളും മെമൻ്റോയും നൽകും. വിശദ വിവരങ്ങൾക്കും, രജിസ്‌ട്രേഷനും: 9947413832,94471 71292, 98472 68055