തൊടുപുഴ: സംഘപരിവാർ ഡൽഹിയിൽ വംശഹത്യ നടത്തിയെന്നാരോപിച്ച് ദലിത് സംഘടനകൾ തൊടുപുഴ നഗരസഭ പാർക്കിന് സമീപം പ്രതിഷേധയോഗം നടത്തി. കേരള പുലയർ മഹാസഭ ജനറൽ സെക്രട്ടറി പി.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.ഡി.എസ്.എസ് ചെയർമാൻ വിജോ വിജയൻ അദ്ധ്യക്ഷനായി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ടി.എ. നവാസ് മുഖ്യ പ്രഭാഷണം നടത്തി. സജി നെല്ലാനിക്കാട്ട്, അഡ്വ. സി.ജെ. ഫിലിപ്പ്, ടി.പി. കുഞ്ഞച്ചൻ, പി.എൻ. മോസസ് എന്നിവർ സംസാരിച്ചു.