തൊടുപുഴ: ഭൂജലവകുപ്പ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ പാമ്പനാർ അയ്യപ്പാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ സഹകരണത്തോടെ ഭൂജലവിശകലനവും സുസ്ഥിര പരിപാലനവും എന്ന വിഷയത്തിൽ ശിൽപശാല നടത്തി. ഇ.എസ് ബിജിമോൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭൂജല വകുപ്പ് ജില്ലാ ഓഫീസർ ഡോ. വി.ബി വിനയൻ അദ്ധ്യക്ഷത വഹിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിക്‌സൺ ജോർജ്, എയിംസ് പ്രിൻസിപ്പൽ ഡോ. എം.ഐ ജോർജ്കുട്ടി, അയ്യപ്പ ഇൻസ്റ്റിറ്റിയൂട്ട് ചെയർമാൻ ജയേഷ്.ജെ പിള്ള, അസി. എക്‌സി എൻജിനിയർ പി.സെൽവൻ എന്നിവർ പ്രസംഗിച്ചു. ഭൂജല വകുപ്പ് തൃശൂർ ജില്ലാ ഓഫീസർ തോമസ് സ്‌കറിയ, മൈനിങ് ആൻഡ് ജിയോളജി ജില്ലാ മേധാവി ഡോ. ബി.അജയകുമാർ എന്നിവർ ക്ലാസ് നയിച്ചു. ഹരിതകേരള മിഷൻ ജില്ലാ കോഓർഡിനേറ്റർ ഡോ.ജി.എസ് മധു വിഷയാവതരണം നടത്തി.