മറയൂര്: ഗ്രാമത്തിലേക്കുള്ള കുടിവെള്ളം മുടക്കി സാമുഹ്യവിരുദ്ധരുടെ കൊടുക്രൂരത. കാന്തല്ലൂർ പുത്തൂർ ഗ്രാമത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പാണ് വെട്ടി മുറിച്ച് കുടിവെള്ളം മുടക്കിയത്. ഗ്രാമത്തിന് മുകൾ ഭാഗത്തായുള്ള മന്നവൻ ചോല അതിർത്തിയിലൊഴുകുന്ന വെള്ളം ടാങ്കിൽ സംഭരിച്ച് വലിപ്പം കൂടിയ ഹോസിലൂടെയാണ് ഗ്രാമത്തിലേക്ക് വെള്ളമെത്തിക്കുന്നത്. ഈ പൈപ്പാണ് കഴിഞ്ഞ ദിവസം രാത്രി സാമുഹിക വിരുദ്ധർവാക്കത്തികൊണ്ട് വെട്ടി മുറിച്ച് നശിപ്പിച്ചിരിക്കുന്നത്. ഇതുമൂലം ഗ്രാമത്തിലെ നൂറ്റി അമ്പതോളം വീടുകളിലേക്ക് കുടിവെള്ളം മുടങ്ങുകയും ദൈനംദിന പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാകുകയും ചെയ്തു.ഇന്നലെ ഉച്ചയോടുകൂടിനാട്ടുകാരെത്തിയാണ് ഹോസും തുണിയും ഉപയോഗിച്ച് പൈപ്പ് ലൈൻ പുനസ്ഥാപിച്ചത്.