മുട്ടം: എസ് എൻ ഡി പി മുട്ടം ശാഖ കുടുംബ യൂണിറ്റിന്റെ മേഖല യോഗങ്ങൾ 15 വരെ നടക്കും. കുഴിയാനാൽ മേഖല യോഗം 8 ന് ഉച്ചകഴിഞ്ഞ് 3 ന് ചെമ്പൻ പുരയിടത്തിൽ സജീവന്റെ ഭവനത്തിലും തുടങ്ങനാട് മേഖല യോഗം 15 ന് രാവിലെ 11 ന് പാറക്കൽ രവീന്ദ്രന്റെ ഭവനത്തിലും മലങ്കര മേഖല യോഗം 15 ന് ഉച്ചകഴിഞ്ഞ് 3 ന് പുത്തൻ പുരയിൽ രാജന്റെ ഭവനത്തിലും നടക്കുമെന്ന് ശാഖ പ്രസിഡന്റ് കെ വിജയനും സെക്രട്ടറി വി ബി സുകുമാരനും അറിയിച്ചു.