മൂലമറ്റം: പവ്വർ ഹൗസിന് സമീപം തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. തീ പുകയുന്നത് കണ്ട് പവ്വർ ഹൗസിന് മുമ്പിൽ ഡ്യൂട്ടിയിലായിരുന്ന പൊലീസുകാർ ഫയർഫോഴ്സിനേയും, കാഞ്ഞാർ പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. പവ്വർ ഹൗസിന് സമീപമുള്ള സ്റ്റോറിന്റെ പുറകിലാണ് തീ പിടിച്ചത് എങ്ങനെ തീ പിടിച്ചെന്നറിയില്ല. സ്റ്റോറിനോട് ചേർന്ന്‌ കിടന്ന വയറുകളും കേബിളുകളും കത്തിനശിച്ചു.ഞായറാഴ്ച്ച ആയതിനാൽ മറ്റ് ജോലിക്കാർ ആരും ഇല്ലായിന്നു.