elephant

മറയൂർ : മറയൂർ കാന്തല്ലൂർ റോഡിൽ വെട്ടുകാട് ഭാഗത്ത് പാലുമായി പോയ ഓട്ടോറിക്ഷ കാട്ടാനകൂട്ടം തടഞ്ഞു. വെട്ട്കാട് സ്വദേശി കെ.ഷിജുവിന്റെ ഓട്ടോറിക്ഷയാണ് ആറംഗ കാട്ടാനക്കൂട്ടം തടഞ്ഞത്. ഇന്നലെ രാവിലെ ആറ് മണിയോടുകൂടി കാന്തല്ലൂരിലേക്ക് പാലുമായി പോകുംവഴി സമീപത്തെ പൊന്തക്കാട്ടിൽനിന്നും ആനകൾ വാഹനത്തിന് മുന്നിൽ ചാടുകയായിരുന്നു. ഇരുപത് മിനിറ്റോളം വാഹനം തടഞ്ഞ് വെച്ചതിന് ശേഷമാണ് ആനക്കൂട്ടം പിന്മാറിയത്.
ഒരിടവേളക്ക് ശേഷം പ്രദേശത്ത് ശക്തമായിരിക്കുന്ന കാട്ടാന ശല്യത്തെ ചെറുക്കാൻ വനാതിർത്തികളിൽ വാച്ചർമാരെ നിയമിക്കുകയൊ സംരക്ഷണ വേലി നിർക്കുകയൊ ചെയ്യണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.