കട്ടപ്പന: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കട്ടപ്പന ബ്ലോക്ക് വാർഷികം ജില്ലാ പ്രസിഡന്റ് കെ.കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിയിൽ വിജയം കൈവരിച്ചവരെയും മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിൽ സ്വർണം നേടിയ ഇ.ജെ. ജേക്കബ്, സണ്ണി സെബാസ്റ്റ്യൻ എന്നിവരെയും ആദരിച്ചു. ബ്ലോക്ക് പ്രസിഡന്റ് ത്രേസ്യാമ്മ മാത്യു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ. തങ്കപ്പൻ, ജോയിന്റ് സെക്രട്ടറി ജോസഫ് മാത്യു, കെ. ശശിധരൻ, പി.ടി. സെബാസ്റ്റ്യൻ, ലീലാമ്മ ഗോപിനാഥ്, കെ.വി. വിശ്വനാഥൻ, കെ.പി. ദിവാകരൻ, കെ.എസ്. അഗസ്റ്റ്യൻ, ടി.വി. സാവിത്രി തുടങ്ങിയവർ പങ്കെടുത്തു.