കട്ടപ്പന: ടി.ബി. ജംഗ്ഷനിൽ ഓട്ടോറിക്ഷയിൽ ഇടിച്ച ബൊലേറോ കടയ്ക്കുള്ളിലേക്കു പാഞ്ഞുകയറി. കടയ്ക്കുള്ളിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി രാത്രി 9:30 ഓടെയാണ് അപകടം. കട്ടപ്പന സ്വദേശി ഓടിച്ച ബൊലേറൊ വെള്ളയാംകുടി സ്വദേശിയുടെ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച ശേഷം സമീപത്ത് നിർത്തിയിട്ടിരുന്ന ഓമിനി വാനിലും തട്ടി ലഘുഭക്ഷണശാലയിലേക്കു പാഞ്ഞുകയറുകയായിരുന്നു. സമീപത്തുള്ള മറ്റൊരു സ്ഥാപനത്തിൽ പോളിഷ് ചെയ്തുവച്ചിരുന്ന കല്ലുകൾക്കും കേടുപാട് സംഭവിച്ചു.