vayana

അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയിൽ ' വായനയുടെ പ്രാധാന്യം ഇന്ന് ' എന്ന വിഷയത്തെ ആസ്പദമാക്കി ശാസ്ത്ര അദ്ധ്യാപക അവാർഡ് ജേതാവ് നിമ്മിച്ചൻ ജേക്കബ് ക്ലാസ് നയിച്ചു. ലൈബ്രറി സെക്രട്ടറി അനിൽ എം കെ യുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ നിയുക്ത പ്രസിഡന്റ് ജോർജ് അഗസ്റ്റ്യൻ നിർവഹിച്ചു. ലൈബ്രറിയുടെ മുതിർന്ന പ്രവർത്തകരായ ടി.ആർ സുമതി ടീച്ചർ , പി.എൻ ഭാസ്‌കരൻ , എം.എ കമലാസനൻ ,ജ്ഞാനപ്രകാശ് , അരവിന്ദാക്ഷൻ എന്നിവരെ കേരള ഖാദി ബോർഡിന്റെ ഉപഹാരം നൽകി ആദരിച്ചു. തൊമ്മൻകുത്ത് ജോയി സ്വന്തം കവിതകൾ അവതരിപ്പിച്ചു.പെരിങ്ങാശ്ശേരി അജയ് വേണു , ഭരതൻ എസ് പുത്തൻ , വി.എസ്. ബാലകൃഷ്ണപിള്ള ,ജോസിൽ സെബാസ്റ്റ്യൻ , മോഹൻ അറക്കൽ , അരുൺ സെബാസ്റ്റ്യൻ , ബിജു വഴിത്തല , അനുകുമാർ തൊടുപുഴ , സാബുകെ.എം , കെ.ജി ശശി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.