കരിങ്കുന്നം : കരിങ്കുന്നം ശാസ്താംപാറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കുംഭപൂയ മഹോത്സവത്തിന് തുടക്കമായി. 7 ന് സമാപിക്കും. ക്ഷേത്രം തന്ത്രി പല്ലാരിമംഗലം പവനേഷ് തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ് നടന്നു. ഇന്ന് മുതൽ മാർച്ച് അഞ്ച് വരെ രാവിലെ 6 ന് അഷ്ടദ്രവ്യ ഗണപതി ഹോമം,​ വിശേഷാൽ ഗുരുപൂജ,​ 8 ന് കൊടിമരച്ചുവട്ടിൽ പറ,​ 10 ന് കലശപൂജ,​ കലശാഭിഷേകം,​ കളഭാഭിഷേകം,​ ഉച്ചയ്ക്ക് 1 ന് പ്രസാദ ഊട്ട്,​ വൈകിട്ട് 6.30 ന് ദീപാരാധന,​ അത്താഴപൂജ,​6 ന് രാവിലെ പതിവ് പൂജകൾ,​ ഉച്ചയ്ക്ക് 1 ന് പ്രസാദ ഊട്ട്,​ വൈകിട്ട് 6.30 ന് ദീപാരാധന,​ ചുറ്റുവിളക്ക്,​ 7 ന് ഭഗവത് സേവ,​ 8.30 ന് സ്വാമി മഹാദേവാനന്ദ ശിവഗിരിമഠം പ്രഭാഷണം,​ 9.30 ന് കുട്ടികളുടെ കലാപരിപാടികൾ,​ 10.30 ന് പള്ളിവേട്ട,​ 7 ന് രാവിലെ പതിവ് പൂജകൾ,​ അഷ്ടദ്രവ്യ ഗണപതി ഹോമം,​ വിശേഷാൽ ഗുരുപൂജ,​ ഉച്ചയ്ക്ക് 1 ന് ആറാട്ട് ബലി,​ 3 ന് ആറാട്ട് പുറപ്പെടൽ( കരിങ്കുന്നം കൈതക്കുളങ്ങര ദേവീ ക്ഷേത്രത്തിലേക്ക് )​ ,​ വൈകിട്ട് 7 ന് കൊടിമരച്ചുവട്ടിൽ പറ,​ 8 ന് മഹാപ്രസാദ ഊട്ട്,​ 8.30 ന് പ്രശസ്ത സിനിമ,​ ടിവി താരങ്ങൾ അവതരിപ്പിക്കുന്ന കോമഡി മ്യൂസിക്കൽ നൈറ്റ് എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.