തൊടുപുഴ: മാതാപിതാക്കൾക്കൊപ്പം സിനിമാ കാണാൻ തീയേറ്ററിലെത്തിയ ഒന്നാം ക്ലാസുകാരിക്ക് വൈദ്യുതാഘാതമേറ്റു. വെങ്ങല്ലൂർ കൊല്ലംപറമ്പിൽ ഡോ. കെ.കെ. ഷാജിയുടെ മകൾ ശ്രേയയ്ക്കാണ് (ആറ്) ഷോക്കേറ്റത്. ശനിയാഴ്ച രാത്രി 9.15ഓടെയാണ് തൊടുപുഴ ആശിർവാദ് തീയറ്ററിലാണ് സംഭവം. മാതാപിതാക്കൾക്കൊപ്പം നിന്ന കുട്ടിക്ക് സെക്കന്റ് ഷോയ്‌ക്കെത്തിയപ്പോൾ തീയേറ്റർ കൗണ്ടറിന്റെ വയറിംഗിൽ നിന്നാണ് ഷോക്കേറ്റത്. ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പൊലീസ് കേസെടുത്തു. സംഭവത്തിൽ ബാലാവകാശ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.