devika
ദേവിക

തൊടുപുഴ: വീൽചെയറിൽ പിന്നിലിരിക്കാനല്ല മുന്നിലെത്തി മത്സരിക്കാനാണ് ദേവികയ്ക്ക് ഇഷ്ടം. സംഘഗാനം പാശ്ചാത്യം മത്സരത്തിലാണ് വീൽചെയറിലിരുന്ന് മനോഹരമായി കീബോർഡ് വായിച്ച് ദേവിക കൈയടി വാങ്ങിയത്. തൃപ്പൂണിത്തുറ ഗവ. കോളേജിലെ ബി. കോം ഒന്നാം വർഷ വിദ്യാർത്ഥിയായ ദേവിക സുനിൽ ജനിച്ചപ്പോൾ സുഷുമ്ന നാഡിക്ക് തകരാറുണ്ടായിരുന്നു. ഏഴ് വയസു വരെ നടക്കുമായിരുന്നു. എന്നാൽ പിന്നീട് വീൽ ചെയറിലായി ജീവിതം. ചികിത്സയിലൂടെ ദേവികയ്ക്ക് ഇനിയും നടക്കാനാകുമെന്ന പ്രതീക്ഷയിലാണ് അച്ഛൻ സുനിൽകുമാറും അമ്മ മായയും. അമ്പലമുകൾ സ്വദേശിനിയായ ദേവിക ചെറുപ്പം മുതൽ നന്നായി ചിത്രങ്ങൾ വരയ്ക്കുമായിരുന്നു. വെറും അഞ്ച് മാസങ്ങൾക്ക് മുമ്പാണ് ദേവിക കീബോർഡ് പഠിക്കുന്നത്. ടെലിഗ്രാം ആപ്പിലൂടെ ഡൽഹി മലയാളി ജയരാജാണ് ദേവികയെ പഠിപ്പിച്ചത്.