തൊടുപുഴ: കനത്ത ചൂടിൽ ഉരുകി കുഴഞ്ഞ് വീണത് പതിനഞ്ചിലേറെ മത്സരാർത്ഥികൾ. ഒപ്പന മത്സരത്തിനെത്തിയ മൊഞ്ചത്തികളാണ് കൂടുതലും തളർന്നു വീണത്. ഒന്നാം വേദിയിൽ ഒപ്പന മത്സരം പുരോഗമിക്കുന്നതിനിടെ തുടരെ കുട്ടികൾ കുഴഞ്ഞു വീണു. ഇതോടെ കാറിലും ആംബുലൻസിലുമായി കലോത്സവ നഗറിലെ താത്കാലിക ആശുപത്രിയിലേക്ക് വാഹനങ്ങൾ പാഞ്ഞു. ആള് കൂടിയതോടെ ആശുപത്രിയിലും കിടക്കാൻ ഇടമില്ലാതായി. ഇതിനിടെ രക്തസമ്മർദ്ദം കുറഞ്ഞു പോയ നാല് വിദ്യാർത്ഥികളെ നഗരത്തിലെ ആശുപത്രിയിലേക്കും മാറ്റി. പുറത്തെ ചൂടിനൊപ്പം മത്സരക്രമവും വൈകിയതാണ് മത്സരാർത്ഥികളെ കുഴക്കിയത്. ഇന്നലെ കലോത്സവ നഗരിയിൽ 37 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്.