fire

മറയൂർ: ഇരവികുളം നാഷണൽ പാർക്കിന്റെയും മറയൂർ റേഞ്ചിന്റെയും അതിർത്തി പങ്കിടുന്ന കർപ്പൂരക്കുടി മലനിരകളിൽ കാട്ടുതീ പടർന്നു. പുൽമേടുകളിലേക്കും ചോലവനത്തിലേക്കും ഈ തീ പടർന്നു പിടിച്ചിരിക്കുകയാണ്. ഞായറാഴ്ച രാവിലെ മുതൽ ഈ മേഖലയിൽ വ്യാപകമായി കാട്ടുതീ പടർന്നിരുന്നു. കഴിഞ്ഞ വർഷം ഈ മേഖലയിൽ കാട്ടുതീ പടർന്ന് കർപ്പൂരക്കുടി ഗോത്രവർഗ്ഗ കോളനിയിലെ അൻപതിലധികം ഏക്കറിലെ കൃഷിയിടങ്ങളിലെ കാർഷിക വിളകൾ കത്തിനശിച്ചിരുന്നു. നിരവധി പുൽതൈലവാറ്റുപുരകളും കത്തിനശിച്ചു. ഇത്തവണ കൃഷിയിടങ്ങളിലേക്ക് തീ പടരാതിരിക്കുവാൻ വനം വകുപ്പ് അധികൃതർ ശ്രമിച്ചതിനാൽ കൂടുതൽ അപകടം ഉണ്ടായില്ല. വനമേഖലയിൽ കാട്ടുതീ പടരാതിരിക്കാൻ കൺട്രോളിങ്ങ് ബേണിങ്ങ് ആണ് ഇവിടെ നടത്തിയത് എന്ന് വനം വകുപ്പ് അധികൃതർ പറയുമ്പോൾ എന്നാൽ ഇങ്ങനെ തീയിടുമ്പോൾ വനമേഖലയിലെ ജൈവ വൈവിധ്യങ്ങളും വന മേഖലയിലെ സൂക്ഷ്മ ജീവികളും നശിച്ചു പോകുമെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.