കുമളി: ഹരിത കേരള മിഷൻ ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ പ്രഥമ ഹരിത അവാർഡിന് കുമളി പഞ്ചായത്ത് ലഭിച്ചു.മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ് . മാലിന്യ സംസ്‌ക്കരണ മേഖലയിലെ സമഗ്ര നേട്ടങ്ങൾ വിലയിരുത്തിയതാണ് അവാർഡിന് അർഹമായത്. ജൈവ അജൈവ മാലിന്യങ്ങൾ വേർത്തിരിച്ച് ജൈവ മാലിന്യം ഉപയോഗിച്ച് ജൈവവളങ്ങളാക്കി മാറ്റി. പ്രതിദിനം 3500 കിലോ ജൈവവളങ്ങൾ ഉദ്പാദിപ്പിക്കുന്നു. അജൈവ മാലിന്യങ്ങൾ പ്ലാസ്റ്റിക്കുകൾ ഉരുക്കി കനം കുറഞ്ഞവയാക്കി റോഡ് ടാറിംഗിന് നൽകുന്നു .മാലിന്യം നിക്ഷേപിച്ച് നീരോഴുക്ക് നിലച്ചതോടുകൾ വൃത്തിയാക്കി. ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകി വീടുകളിൽ ജൈവ പച്ചക്കറി കൃഷിയക്ക് പ്രോത്സാഹനം നൽകുന്നു.ഇവയെല്ലാം കണക്കിലെടുത്താണ് കുമളി പഞ്ചായത്ത് അവാർഡിന് അർഹമായത്.