തൊടുപുഴ : അധികാരത്തിൽ വരുന്നതിനായി എൽ ഡി എഫ് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പ്രാവർത്തികമാക്കാതെ അതിൽ നിന്നെല്ലാം വ്യതിചലിച്ചിരിക്കുകയാണെന്നും ഡീൻ കുര്യാക്കോസ് എം. പി പറഞ്ഞു. സർക്കാരിന്റെ പൊതുമേഖലസ്ഥാപനമായ, ഏറ്റവും കൂടുതൽ ലാഭവിഹിതം നൽകുന്നതുമായ കെ എസ് ബി സി എ നഷടത്തിലാക്കുന്നതിന് സ്വകാര്യ മദ്യലോബിയെ പ്രോത്സാഹിപ്പിക്കുന്ന സമീപനം പിണറായി സർക്കാർ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദേശ മദ്യവ്യവസായി തൊഴിലാളി ഫെഡറേഷൻ (ഐ എൻ ടി യു സി) ജില്ലാ കുടുംബ സംഗമം തൊടുപുഴയിൽഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ജില്ലാ പ്രസിഡന്റ് എം. എം. ജോർജ്ജ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.