10ന് മഹാഘോഷയാത്ര
കട്ടപ്പന: കട്ടപ്പന ശ്രീധർമശാസ്താ ക്ഷേത്രത്തിലെ ഉത്രം തിരുനാൾ ഉത്സവത്തിനു നാളെ തുടക്കമാകും. ഉത്സവത്തിനു മുന്നോടിയായി നടത്തിവന്ന അഷ്ടബന്ധ നവീകരണ കലശം ഇന്നലെ പൂർത്തിയായി. മേൽശാന്തി എം.എസ്. ജഗദീഷ് മുഖ്യകാർമികത്വം വഹിച്ചു. എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, ശാഖാ പ്രസിഡന്റ് സന്തോഷ് ചാളനാട്ട്, എ.എൻ. സാബു, പി.ഡി. ബിനു എന്നിവർ നേതൃത്വം നൽകി. നാളെ , വൈകിട്ട് 6.30ന് ദീപാരാധനയ്ക്ക് ശേഷം കുമരകം എം.എൻ. ഗോപാലൻ തന്ത്രികളുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ് കർമ്മം നടക്കും., ഏഴിന് സ്വരലയ ഓർക്കസ്ട്രയുടെ ഗാനമേള.വ്യാഴാഴ്ച്ച പതിവുപൂജകൾക്ക് പുറമേ വൈകിട്ട് ഏഴിന് കാഞ്ചിയാർ സമന്വയ സ്‌കൂൾ ഓഫ് ഡാൻസിന്റെ നൃത്തനൃത്യങ്ങൾ. ആറിന് പതിവുപൂജകൾക്ക് പുറമെ വൈകിട്ട് ഏഴിന് കേളീരംഗം കലാസമിതിയുടെ ഭക്തിഗാനസുധ, ഏഴിന് പതിവുപൂജകൾക്ക് പുറമേ വൈകിട്ട് ഏഴിന് തിരുവനന്തപുരം ജ്വാല കമ്യൂണിക്കേഷൻസിന്റെ നൃത്തനാടകംശ്രീമഹാശക്തി. എട്ടിന് പതിവുപൂജകൾക്ക് പുറമേ വൈകിട്ട് ഏഴിന് തിരുവനന്തപുരം മെഗാസിന്റെ ട്വന്റി ട്വന്റി മെഗാഷോ. ഒൻപതിന് രാവിലെ എട്ടിന് ചന്ദ്രപ്പൊങ്കൽ, ഒൻപതിന് കലശാഭിഷേകം, രാത്രി 7.15ന് ഭജന. 10ന് രാവിലെ എട്ടിന് പുരാണ പാരായണം, ഒൻപതിന് പ്രതിഷ്ഠാദിന കലശാഭിഷേകം, 9.30ന് പഞ്ചാരിമേളം, 11ന് ഉച്ചപൂജ, വൈകിട്ട് 6.30ന് ദീപാരാധന, ഭജന, ഏഴിന് അഞ്ച് കരകളിൽ നിന്നുള്ള ഘോഷയാത്രകൾ ഇടുക്കിക്കവല ലക്ഷ്മിനാരായണ ക്ഷേത്രത്തിൽ സംഗമിച്ച് നഗരത്തിൽ മഹാഘോഷയാത്ര, തുടർന്ന് വാദ്യമേളങ്ങൾ, രാത്രി 10ന് പള്ളിവേട്ട. 11ന് രാവിലെ അഭിഷേകം, യാത്രാഹോമം, യാത്രാബലി, വൈകിട്ട് നാലിന് ആറാട്ട് പുറപ്പാട്, ആറാട്ട് ഘോഷയാത്ര, രാത്രി ഏഴിന് വലിയകണ്ടം കരയുടെ മെഗാ തിരുവാതിര, 7.15ന് ആറാട്ട്‌സദ്യ.