തൊടുപുഴ : പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭ സമരങ്ങളെ കേന്ദ്ര ഭരണകൂടം അതിഭീകരമായി അടിച്ചമർത്തുന്നതിൽ പ്രതിഷേധിച്ചും കരിനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യട്ട് നാളെ തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ മുസ്‌ലിം ഓർഗനൈസേഷൻ കോ-ഓർഡിനേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടന സംരക്ഷണ സദസ്സ് എന്ന പേരിൽ ആസാദി സ്‌ക്വയർ സംഘടിപ്പിക്കുമെന്ന് കോ-ഓർഡിനേഷൻ ചെയർമാൻ ഹാഫിസ് മുഹമ്മദ് ഇസ്ഹാഖ് മൗലവി ജനറൽ കൺവീനർ ടി.എം. സലിം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.എം.പി. അബ്ദുസമദ്‌സമദാനി എക്‌സ് എം.പി. ഉദ്ഘാടനം നിർവ്വഹിക്കും. കോ-ഓർഡിനേഷൻ ചെയർമാൻ ഹാഫിസ് മുഹമ്മദ് ഇസ്ഹാഖ് മൗലവി അദ്ധ്യക്ഷത വഹിക്കും. താലൂക്ക് ഇമാം കൗൺസിൽ ചെയർമാൻ ഹാഫിസ് നൗഫൽ കൗസരി ആമുഖ പ്രഭാഷണം നടത്തും. അജിത്ത് കോളാടി, അഡ്വ. ഓണംപള്ളി മുഹമ്മദ് ഫൈസി, അഡ്വ. സി.കെ. വിദ്യാസാഗർ, പി.എ. മുഹമ്മദ് കുഞ്ഞ് സഖാഫി, എം.ഡി. മനാഫ്, എസ്.എം.സൈനുദ്ദീൻ, സുബൈർ പീടിയേക്കൽ, ടി.കെ. അബ്ദുൽ കരിം സഖാഫി, കെ.ഇ. മുഹമ്മദ് മുസ്‌ലിയാർ, പി.പി. കാസിം മൗലവി, വി.എം. സുലൈമാൻ ,ജനറൽ കൺവീനർ ടി.എം. സലിംഎന്നിവർ പ്രസംഗിക്കും.രാവിലെ 10ന് ആരംഭിക്കുന്ന ആസാദി സ്‌ക്വയർ രാത്രി 10 മണിക്ക് സമാപിക്കും.