മൂലമറ്റം: വീട്ടിൽ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് ഓട്ടോറിക്ഷ ഡ്രൈവറെ കൈയ്യേറ്റം ചെയ്ത കേസിൽ പ്രതിയെ പിടികൂടി. പുത്തേട് പുതുവീട്ടിൽ ജയ്‌മോൻ (35) നെയാണ് ഇളംപ്ലാശ്ശേരിയിൽ സെബാസ്റ്റ്യൻ കയ്യേറ്റം ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി സെബാസ്റ്റ്യന്റെ വീട്ടിൽ ജയ്‌മോൻ അതിക്രമിച്ചു കയറുകയായിരുന്നു. ഇവർ തമ്മിലുള്ള വാക്കേറ്റം അടിപിടിയിൽ കലാശിച്ചു. ഗുരുതരമായി പരുക്കേറ്റ ജയ്‌മോൻ കോലഞ്ചേരി മെഡിക്കൽ മിഷ്യൻ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പരാതിയെ തുടർന്ന് കാഞ്ഞാർ പൊലീസ് സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.