kurumulaku

ചെറുതോണി: വിളവെടുക്കാറായപ്പോൾ കുരുമുളകിന് അജ്ഞാത രോഗം കർഷകർ ഭീതിയിൽ. ഹൈറേഞ്ചിലെ ഭൂരിഭാഗം കർഷകരും കുരുമുളക് കൃഷി നടത്തുന്നുണ്ട്. മറ്റുള്ള കൃഷികൾ മഴ കൂടുതലും അമിത വേനൽ മൂലം നശിക്കുകയും വിലക്കുറവും മൂലം നഷ്ടത്തിലായിരുന്നു. കൊക്കോയ്ക്കും വിളവുകുറവും വിലയുമില്ലാതയുമായി. ഇതേ തുടർന്ന് വിലകുറവാണെങ്കിലും നിരവധി കർഷകർ കുരുമുളക് കൃഷി ചെയ്തിരുന്നു. വിളവെടുക്കാറായപ്പോഴാണ് ചെടികളുടെ ഇലക്ക് മഞ്ഞനിറം കാണുകയും പിന്നീട് ഇലപൊഴിഞ്ഞ് ഉണങ്ങിപ്പോകുകയും ചെയ്യുന്നത്. ലോണെടുത്തും പലിശയ്ക്ക് വാങ്ങിയും കൃഷിയിറക്കിയ കർഷകർ കൃഷികൾ നശിച്ചതോടെ പട്ടിണിയിലും ലോൺ അടക്കുന്നതിന് മാർഗമില്ലാതായിരിക്കുകയുമാണ്.