ചെറുതോണി: കാട്ടുതീയിൽ മൂന്നേക്കറിലധികം കൃഷിഭൂമി കത്തിനശിച്ചു. ഭൂമിയാംകുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെയും പാറക്കൽ വർഗീസിന്റെയും കൃഷിഭൂമിയാണ് അഗ്‌നിക്കിരയായത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 12 ടെയാണ് കാട്ടുതീപടർന്നുപിടിച്ചത്. നാട്ടുകാരും ഇടുക്കിയിൽ നിന്നെത്തിയ അഗ്‌നിശമനസേനയും ചേർന്ന് തീ നിയന്ത്രണമവിധേയമാക്കുകയായിരുന്നു. ഇത് മറ്റ് കൃഷിയിടങ്ങളിലേക്കും സമീപത്തുള്ള വീടുകളിലേക്കും തീപടരാതെ സംരക്ഷിച്ചു. കുരുമുളക് ചെടികൾ, കൊക്കോ തൈകൾ എന്നിവയാണ് ഇവിടെ കൃഷിചെയ്തിരുന്നത്. ഇവ പൂർണമായും കത്തിനശിച്ചു. ദിവസങ്ങളായി ജില്ലാ ആസ്ഥാന മേഖലയിലെ കാടുകളും മൊട്ടക്കുന്നുകളും കത്തിച്ചാമ്പലായിക്കൊണ്ടിരിക്കയാണ്. അഗ്‌നിശമന സേനക്ക് എത്തിപ്പെടാൻ സാധിക്കാത്ത പ്രദേശങ്ങളായതിനാൽ കാട്ടുതീ തടയാനും സാധിക്കുന്നില്ല.