ഇടുക്കി : ചങ്ങാതിക്കൂട്ടം' തെങ്ങുകയറ്റ പരിശീലന പരിപാടിയുടെ ഭാഗമായി നാളികേര വികസന ബോർഡിന്റെ നേര്യമംഗലത്ത് സ്ഥിതി ചെയ്യുന്ന ഡി.എസ്.പി ഫാമിൽ 20 പേർ അടങ്ങുന്ന രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം 16 മുതൽ 21 വരെ നടക്കും. അടിമാലി, ഇടുക്കി, തൊടുപുഴ ബ്ലോക്ക് എറണാകുളം ജില്ലയുടെ കോതമംഗലം മൂവാറ്റുപുഴ താലൂക്കിലുള്ളവർക്കും മുൻഗണന. താർപ്പര്യമുള്ളവർ ഫാം ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ 0485 2554240