deavanandha

തൊടുപുഴ: നിയന്ത്രണംവിട്ട കാറിടിച്ച് സ്‌ക്കൂൾ വിദ്യാർഥിനി മരിച്ചു. വെൺമണി സെന്റ് ജോർജ് യു.പി. സ്‌ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ബ്ലാത്തിക്കവല പാലക്കാട്ട് സുനിലിന്റെ മകൾ ദേവനന്ദ(13)യാണ് മരിച്ചത്. വണ്ണപ്പുറംചേലച്ചുവട് റോഡിൽ ബ്ലാത്തിക്കവലയിൽ ഞായറാഴ്ച്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. ദേവനന്ദയുടെ വീടിന് സമീപത്ത് താമസിക്കുന്ന വല്യമ്മയുടെ വീട്ടിൽ പോയി സഹോദരിയോടെപ്പം തിരികെ വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ അമിതവേഗത്തിൽ വന്ന കാർ നിയന്ത്രണം വിട്ട് കുട്ടിയെ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ച് വീണ കുട്ടിയെ വീട്ടുകാരും നാട്ടുകാരും ചേർന്ന് വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ കോലഞ്ചേരി മെഡിക്കൽ കോളജിലേയ്ക്ക് മറ്റിയെങ്കിലും മരണമടഞ്ഞു കാറിൽ യാത്ര ചെയ്തവരെക്കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് കാളിയർ പൊലിസ് പറഞ്ഞു. മാതാവ് രഞ്ചു.സഹോദരങ്ങൾ: ദേവപ്രിയ,ദേവസൂര്യ,ദേവഗംഗ.