അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറി വനിതാവേദിയുടെ നേതൃത്വത്തിൽ തൊഴിൽ പരിശീലന ക്ലാസ് 'പേപ്പർ കവർ നിർമ്മാണം' ഇന്ന് രാവിലെ 10.30 മുതൽ ലൈബ്രറി ഹാളിൽ നടക്കും. ക്ലാസ് നയിക്കുന്നത് എ.എൻ. സോമദാസ്. സ്വയം തൊഴിൽ കണ്ടെത്തുന്നതിന് മുന്നോടിയായി സംഘടിപ്പിക്കുന്ന ഈ പരിശീലന ക്ലാസിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഇന്ന് രാവിലെ 10.30ന് ലൈബ്രറി ഹാളിൽ എത്തിചേരണമെന്ന് വനിതാ വേദി ചെയർപേഴ്‌സൺ ഷൈല കൃഷ്ണൻ, ലൈബ്രറി സെക്രട്ടറി അനിൽ എം.കെ എന്നിവർ അറിയിച്ചു.