കുമളി: വ്യാപാരി വ്യവസായി ഏകോപന സമതിയുടെ ഒന്നാം മൈൽ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു.ഒന്നാം മൈൽ കൊട്ടാരത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് നജീബ് ഇല്ലത്തു പറമ്പിൽ ഉദ്ഘാനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടി കെ.പി.ഹസ്സൻ അംഗത്വ വിതരണം നടത്തി. ജില്ലയിലെ 144 മത് യൂണിറ്റാണ്.
കുമളി വലിയകണ്ടം മുതൽ ഒന്നാം മൈൽ അമരാവതി ,അട്ടപ്പള്ളം, ചെളി മട, സ്പ്രിംഗ് വാലി, മുരക്കടി തുടങ്ങിയ പ്രദേശങ്ങൾ പുതിയ യൂണിറ്റിന്റെ പരിധിയിൽ വരും പ്രസിഡന്റായി സി.വി ഈപ്പൻ, ജനറൽ സെക്രട്ടറി ടി.ടി.തോമസ്, വൈസ് പ്രസിഡന്റുമാരായി നെഹി ഇസ്മായിൽ, ഇമ്മാനുവേൽ, ഓമനമോഹനൻ, സെക്രട്ടറിമാരായി ബിജുമോൻ, രാജു പാറത്തനം, ജെസി റോയി ട്രഷററായി ഷാഹനാസ് ഇല്ലത്തു പറമ്പിൽ എന്നിവരടങ്ങുന്ന 23 അംഗങ്ങളെ തെരഞ്ഞെടുത്തു.സണ്ണി വെട്ടുണ്ണിക്കൽ, സജി കുര്യാക്കോസ് എന്നിവരെ ജില്ലാ കമ്മറ്റിയിലേക്കും തെരഞ്ഞെടുത്തു.