കട്ടപ്പന: ചെമ്പകപ്പാറ പി.എച്ച്.സിയിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നാളെ ഉച്ചയ്ക്ക് 12ന് നടക്കും. പ്ലസ്ടു സയൻസും ഫാർമസിയിൽ ബിരുദമോ ഡിപ്ലോമയോ ആണ് യോഗ്യത. കൂടാതെ കേരള ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ഉണ്ടാകണം. യോഗ്യതയുള്ള ഉദ്യോഗാർഥികൾ രേഖകളുമായി പി.എച്ച്.സിയിൽ എത്തണം. ഫോൺ: 04868 230312.