വഴിത്തല: ശാന്തിഗിരി കോളേജ് സോഷ്യൽ വർക്ക് വിഭാഗം മനുഷ്യാവകാശം എന്ന വിഷയത്തെ ആസ്പദമാക്കി 'ദ്യോതന 2020" എന്ന പേരിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ മെമ്പറും ജില്ലാ ജഡ്ജിയുമായ മോഹനദാസ് ഉദ്ഘാടനം ചെയ്തു. പ്രമുഖ ദേശീയ മനുഷ്യാവകാശപ്രവർത്തക ദയാബായി മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികൾക്ക് മനുഷ്യാവകാശത്തെകുറിച്ച് ബോധവത്കരണ ക്ലാസെടുത്തു. ശാന്തിഗിരി കോളേജ് പ്രിൻസിപ്പൽ ഡോ. ഫാ. ബോബി ആന്റണി സി.എം.ഐ അദ്ധ്യക്ഷത വഹിച്ചു. ശാന്തിഗിരി കോളേജ് മാനേജർ ഫാ. മാത്യു കളപ്പുരക്കൽ സി.എം.ഐ, വൈസ് പ്രിൻസിപ്പൽ ഫാ. ജിൻസ് ജോർജ് സി.എം.ഐ സോഷ്യൽ വർക്ക് വിഭാഗം മേധാവി ആൻ ഷാരോൺ കാപ്പൻ, വിദ്യാർത്ഥി കോഡിനേറ്റേഴ്സ് ബോബിൻ ജിയോ ബേബി, ആൻ മരിയ സാബു എന്നിവർ പ്രസംഗിച്ചു. വിവിധ കോളേജുകളിൽ നിന്ന് അമ്പതോളം വിദ്യാർത്ഥികൾ മനുഷ്യാവകാശത്തെ സംബന്ധിച്ചു പ്രബന്ധം അവതരിപ്പിക്കുകയും ഇരുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കുകയും ചെയ്തു.