cow
വെട്ടേറ്റ പശു ചികിത്സക്ക് ശേഷം.

മറയൂർ: വുഡ്ബ്രയർ ഗ്രൂപ്പ് തലയാർ എസ്റ്റേറ്റിൽ സാമൂഹ്യ ദ്രോഹികൾ പശുവിനെ അടിച്ചു കൊന്നു. മറ്റൊരു പശുവിനെ വെട്ടി പരിക്കേല്പിച്ചു. തലയാർ എസ്റ്റേറ്റ് ഡിവിഷനിലെ സൂപ്പർവൈസർ മൈൽ രാജിന്റെ എട്ടു മാസം ഗർഭിണികളായ പശുക്കളാണ് ആക്രമത്തിന് ഇരയായത്. മേയാൻ വിട്ട പശുവിനെ ആറു ദിവസം മുമ്പാണ് കാണാതായത്. തൊഴിലാളികൾ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. മൂന്നു ദിവസം മുമ്പ് തലയാർ എസ്റ്റേറ്റ് ഗ്രൗണ്ടിന്റെ പരിസരത്ത് പശുവിന്റെ ജഡം കണ്ടെത്തി. അടിയേറ്റ പാടുകൾ ശരീരത്തിലുണ്ടായിരുന്നു. കഴിഞ്ഞ ഞായറാഴ്ച മേയാൻ വിട്ട മറ്റൊരു പശുവിനെ പിൻവശത്ത് വെട്ടേറ്റ നിലയിലാണ് കണ്ടെത്തിയത്. മൈൽ രാജ് മറയൂർ പൊലീസിൽ പരാതി നൽകി.