തൊടുപുഴ: നാഷ്ണൽ അക്രഡിറ്റേഷൻ ആൻഡ് അസസ്‌മെന്റ് കൗൺസിൽ (നാക്) സഹായത്തോടെ ന്യൂതനബോധനശാസ്ത്ര രീതികളും വിദ്യാർഥി പങ്കാളിത്തവും എന്ന വിഷയത്തിൽ ന്യൂമാൻകോളജ് ഐ.ക്യൂ.എ.സി നടത്തുന്ന ദ്വിദിന ദേശീയ സെമിനാർ 5, 6 തീയതികളിൽ നടക്കും. നാക് ബംഗളൂരു പ്രാദേശികകേന്ദ്രം ഡെപ്യൂട്ടി അഡ്വൈസർ ഡോ. ദേവേദ്ര കൗഡേ ഉദ്ഘാടനം ചെയ്യും. നാക് അക്രഡിറ്റേഷൻ രീതിശാസ്ത്രത്തെക്കുറിച്ചു അദ്ദേഹം ക്ലാസ് നയിക്കും. ഉച്ചകഴിഞ്ഞ് ഉഴവൂർ സെന്റ് സ്റ്റീഫൻസ്‌കോളജ് ലൈബ്രേറിയൻ ജാസിമുദ്ദീൻ എസ് ഡിജിറ്റൽ സങ്കേതങ്ങളും വിവര സമാഹരണ രീതികളും എന്ന വിഷയതത്തിൽ പ്രബന്ധാവതരണം നടത്തും. രണ്ടാം ദിവസം രാവിലെ ഗൂവാഹത്തി കോട്ടൺ യൂണിവേഴ്‌സിറ്റി അദ്ധ്യാപിക ഡോ. തരാലി കലിത ജീവശാസ്ത്ര അധ്യായനം: ന്യൂതന രീതികൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. തുടർന്ന് യുജിസി കൽച്ചറൽ എക്‌സ്‌ചേഞ്ച് പരിപാടിയുടെ ഭാഗമായി അവർ അസമീസ് ക്ലാസിക്കൽ നൃത്തമായ സാത്രിയ അവതരിപ്പിക്കും. സമാപന സമ്മേളനം തിരുവനന്തപുരം ഇന്റ്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോജി അദ്ധ്യാപിക ഡോ. ജിജി ജെ അലക്‌സ് ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള അദ്ധ്യാപകരും ഗവേഷണ വിദ്യാർത്ഥികളുമായി നാല്പതോളം പ്രബന്ധങ്ങൾ സെമിനാറിൽ അവതരിപ്പിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫും ഐ.ക്യൂ.എ.സി കോ-ഓഡിനേറ്റർ ഡോ. ബിജിമോൾ തോമസും അറിയിച്ചു.