ഇടുക്കി: ജില്ലാ പോലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ച പരസ്യലേലതുകയിൽ ലക്ഷങ്ങൾ റെക്കോഡിട്ട് പൊലീസ് വകുപ്പ്. മൂന്ന് ബസും ഒരു ലോറിയും എൽ.എം.വി വിഭാഗത്തിലുള്ള രണ്ട് ജീപ്പ്, സുമോ, ഇൻവേഡർ, 2 വീലർ തുടങ്ങിയ 38 വാഹ്നങ്ങളാണ് ലേലത്തിൽ ഉണ്ടായിരുന്നത്. 13 ലക്ഷം രൂപയാണ് വിലയിട്ടിരുന്നത്. സേന ഉപയോഗിക്കുന്ന പത്ത് വർഷത്തിനു മേൽ പഴക്കമുള്ള വാഹനങ്ങൾ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചതിന്റെ ഭാഗമായിരുന്നു ലേലം. മോട്ടോർ ട്രാൻസ്‌പോർട്ട് ഓഫീസർ സി. ജിജിമോന്റെ നേതൃത്വത്തിൽ 55 വാഹനങ്ങളാണ് ഒറ്റ മാസം കണ്ടം ചെയ്തത്. സർക്കാരിന് 50 ലക്ഷത്തോളം ഇതിൽ നിന്ന് ലാഭം ലഭിച്ചു. ജില്ലാ പൊലീസ് മേധാവി പി.കെ. മധുവിന്റെ നേതൃത്വത്തിൽ എ.ആർ ക്യാമ്പിൽ സംഘടിപ്പിച്ച ലേലത്തിൽ അഡീഷണൽ എസ്.പി. സുകുമാരൻ, മോട്ടോർ വകുപ്പ് ഓഫീസർ ജിജിമോൻ സി എന്നിവർ പങ്കെടുത്തു.