കട്ടപ്പന : കട്ടപ്പനപൊലീസ് സ്റ്റേഷൻ പരിസരത്ത് സ്ഥിതി ചെയ്യുന്ന പഴയ പൊലീസ് ക്വാർട്ടേഴ്‌സ് കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതിന് മാർച്ച് 26 രാവിലെ 11ന് കട്ടപ്പന പൊലീസ് സ്റ്റേഷനിൽ പരസ്യമായി ലേലം ചെയ്യുന്നു. മുദ്രവച്ച ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ ജില്ലാ പൊലീസ് മേധാവിയുട പേരിൽ നിരതദ്രവ്യമായ 2500 രൂപ അടച്ചതിന്റെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം മാർച്ച് 23 വരെ പൊലീസ് മേധാവിയുടെ കാര്യാലയത്തിൽ സമർപ്പിക്കണം. മാർച്ച് 23വരെയുള്ള പ്രവൃത്തി ദവസങ്ങളിൽ രാവിലെ 10 മുതൽ നാല് വരെ കട്ടപ്പന സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മുൻകൂർ അനുമതിയോടെ കെട്ടിടങ്ങൾ പരിശോധിക്കാം . വിവരങ്ങൾക്ക് ഫോൺ 04862 232354.