തൊടുപുഴ : സംസ്ഥാന സർക്കാർ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ശബള വിതരണം സാമ്പത്തിക പ്രതിസന്ധിയുടെ മറവിൽ തടഞ്ഞിരിക്കുന്ന സർക്കാരിന്റെ നടപടിയിൽ എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധിച്ചു. പ്രതിസന്ധികൾ മറച്ച് വെച്ച് ജീവനക്കാരുടെ ശമ്പള വിതരണം നടത്താൻ പോലും വകയില്ലാത്തത്ര ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലുടെയാണ് സംസ്ഥാനം കടന്ന് പോകുന്നത്. അടിയന്തിരമായി ശമ്പള വിതരണം നടത്താനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചില്ലെങ്കിൽ ജില്ലയിലെ ട്രഷറികൾക്ക് മുമ്പിൽ അനിശ്ചിതകാല സമരം നടത്തും. ജില്ലാ പ്രസിഡന്റ് ഷാജി ദേവസ്യയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തൽ സെക്രട്ടറിയേറ്റ് അംഗങ്ങളായ റോയി ജോർജ്, കെ.പി.വിനോദ്, പി.എം ഫ്രാൻസിസ്, ജില്ലാ സെക്രട്ടറി രാജേഷ് ബേബി, ട്രഷറർ ഷിഹാബ് പരീത്, വൈസ് പ്രസിഡന്റ്മാരായ ബിജു തോമസ്, ഡോളിക്കുട്ടി ജോസഫ്, സി.എസ് ഷെമീർ, പി.കെ യൂനിസ്, ജോയിന്റ് സെക്രട്ടറിമായ കെ.സി. ബിനോയി, വിൻസന്റ് തോമസ്, പി.കെ. ഹരിദാസ്, എം.എ ആന്റണി എന്നിവർ പ്രസംഗിച്ചു.