കട്ടപ്പന: വണ്ടൻമേട് മഹാഗണപതി ക്ഷേത്രത്തിൽ ഉത്സവം തുടങ്ങി. ഇന്ന് രാവിലെ 5.15ന് നിർമാല്യദർശനം, ഗണപതിഹോമം, 7.30ന് ശ്രീഭൂതബലി, എട്ടിന് കലശാഭിഷേകം, ഒന്നിന് പ്രസാദമൂട്ട്, വൈകിട്ട് ഏഴിന് അപ്പംമൂടൽ, 7.15ന് ഗാനമഞ്ജരി, ഒമ്പതിന് നൃത്തസന്ധ്യ. നാളെ രാവിലെ 5.15ന് നിർമാല്യദർശനം, ഗണപതിഹോമം, 7.30ന് ശ്രീഭൂതബലി, പുരാണ പാരായണം, എട്ടിന് കലശാഭിഷേകം, ഒന്നിന് പ്രസാദമൂട്ട്, 6.30ന് പറയെടുപ്പ്, 7.30ന് ഗാനമേള, രാത്രി ഒമ്പതിന് പള്ളിവേട്ട.