കട്ടപ്പന: ശ്രീധർമശാസ്താ ക്ഷേത്രത്തിലെ ഉത്രം തിരുനാൾ ഉത്സവത്തിനു ഇന്ന് കൊടിയേറും. രാവിലെ അഞ്ചിന് നിർമാല്യദർശനം, 6.30ന് ഉഷപൂജ, ഏഴിന് ചതുശുദ്ധി, എട്ടിന് പന്തീരടിപൂജ, 10ന് ഉച്ചപൂജ, വൈകിട്ട് 6.30ന് ദീപാരാധന, തുടർന്ന് കുമരകം എം.എൻ. ഗോപാലൻ തന്ത്രികളുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്, ഏഴിന് സ്വരലയ ഓർക്കസ്ട്രയുടെ ഗാനമേള, 7.45ന് അത്താഴപൂജ, അന്നദാനം എന്നിവയാണ് പരിപാടികളെന്ന് ക്ഷേത്രം പ്രസിഡന്റ് സന്തോഷ് ചാളനാട്ട്, വൈസ് പ്രസിഡന്റ് സാബു അറയ്ക്കൽ, സെക്രട്ടറി പി.ഡി. ബിനു, ഭാരവാഹികളായ സജീന്ദ്രൻ പൂവാങ്കൽ, മനു കൊച്ചുകുന്നേൽ, ജയേഷ് തെക്കേടത്ത്, മനീഷ് മുടവനാട്ട്, പി.ഡി. ലാലു, ഉണ്ണികൃഷ്ണൻ കെ.പി, ശശി മുകളേൽ എന്നിവർ അറിയിച്ചു.