തൊടുപുഴ: ജോയിന്റ് കൗൺസിൽ നേതൃത്വം നൽകുന്ന അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ ആഭ്യമുഖ്യത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ ഇന്ന് വൈകിട്ട് അഞ്ചിന് പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തും. തൊടുപുഴയിൽ നടക്കുന്ന പ്രതിഷേധ സായാഹ്ന ധർണ വർക്കേഴ്‌സ് കോർഡിനേഷൻ കൗൺസിൽ (ഡബ്ല്യു.സി.സി) ജില്ലാ സെക്രട്ടറി എ. സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്യും.